Today: 16 Sep 2024 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ വെടിയേറ്റു മരിച്ചു
Photo #1 - America - Otta Nottathil - indian_doctor_shot_dead_US
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ യുഎസില്‍ വച്ച് വെടിയേറ്റ് മരിച്ചു. അലബാമയിലെ ടസ്കലൂസ നഗരത്തിലാണ് സംഭവം. യു.എസിലെ നിരവധി ആശുപത്രികളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത ഫിസിഷ്യന്‍ രമേഷ് പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്.

ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് ഡോ രമേഷ്. ക്രിംസണ്‍ കെയര്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. ആരോഗ്യരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ യുഎസില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

1986~ല്‍ വെങ്കിടേശ്വര മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദം നേടിയ രമേഷ് 38 വര്‍ഷമായി ആരോഗ്യരംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍ എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം ടസ്കലൂസയ്ക്ക് പുറമെ മറ്റ് നാല് സ്ഥലങ്ങളിലും പ്രാക്ടീസ് ചെയ്തിരുന്നു. കോവിഡ് കാലത്തെ ഡോക്ടറുടെ നിര്‍ണായകസേവനത്തിന് അദ്ദേഹത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചതായും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
- dated 27 Aug 2024


Comments:
Keywords: America - Otta Nottathil - indian_doctor_shot_dead_US America - Otta Nottathil - indian_doctor_shot_dead_US,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us